ഒറ്റയ്ക്ക് താമസിക്കുന്ന ദളിത് വൃദ്ധയുടെ ഭൂമി കയ്യേറാനും വീട് തകര്‍ക്കാനും ശ്രമം നടക്കുന്നതായി പരാതി. മാഞ്ഞൂര്‍ പഞ്ചായത്തിലെ മുകളേല്‍ പറമ്പില്‍ അന്നമ്മ ദേവസ്യയുടെ വീടാണ് വഴിത്തര്‍ക്കത്തിന്റെ പേരില്‍ ചിലര്‍ പൊളിച്ചു നീക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പതിഷേധിച്ച് സിഎസ്ഡിഎസിന്റെയും ബിഎസ്പിയുടെയും നേതൃത്വത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി.
0 Comments