ഡിവൈഎഫ്‌ഐ മറ്റക്കര മേഖല കമ്മറ്റി നേതൃത്വത്തില്‍ മഞ്ഞാമറ്റം സെന്റ് ജോസഫ് ഹൈസ്‌കൂളും സെന്റ് ആന്റണീസ് എല്‍പി സ്‌കൂളും ശുചീകരിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ക്ലാസ് മുറികളും പാചകപ്പുരയും വാട്ടര്‍ ടാങ്കും പ്രവര്‍ത്തകര്‍ കഴുകി വൃത്തിയാക്കി. മതിലും ഭിത്തികളും പെയിന്റ് ചെയ്ത് മനോഹരമാക്കുകയും ചെയ്തു. മേഖല പ്രസിഡന്റ് അജോയ് സണ്ണി, മറ്റക്കര ലോക്കല്‍ സെക്രട്ടറി അജി പികെ , ഹെഡ്മിസ്ട്രസ് സി. ലിസ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അലക്‌സ് സ്‌കറിയ, അഖില്‍, അജിത്ത്, ബിബിന്‍, അര്‍ജ്ജുന്‍ മനു, ജിന്റോ എന്നിവര്‍ നേതൃത്വം നല്കി.
0 Comments