Breaking...

9/recent/ticker-posts

Header Ads Widget

ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായ ത്രികക്ഷി കരാര്‍ കോട്ടയം ജില്ലയിലെ മീനച്ചില്‍ ഗ്രാമ പഞ്ചായത്തില്‍ ഒപ്പുവെച്ചു.


കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായി ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായ ത്രികക്ഷി കരാര്‍  കോട്ടയം ജില്ലയിലെ മീനച്ചില്‍ ഗ്രാമ പഞ്ചായത്തില്‍ ഒപ്പുവെച്ചു. ഒന്നാം കക്ഷിയെന്ന നിലയില്‍ ഗ്രാമ പഞ്ചായത്തിനു വേണ്ടി സെക്രട്ടറി എം.സുശീലും രണ്ടാം കക്ഷിയായ ജില്ലാ ജല ശുചിത്വ മിഷന്‍ മെമ്പര്‍ സെക്രട്ടറിയെന്ന നിലയില്‍ വാട്ടര്‍ അഥോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സജീവ് രത്‌നാകരനും, മൂന്നാം കക്ഷിയെന്ന നിലയില്‍ ഇംപ്ലിമെന്റിങ്ങ് സപ്പോര്‍ട്ട് ഏജന്‍സിയായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിക്കു വേണ്ടി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേലുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, പി.എസ്.ഡബ്‌ളിയു.എസ്.ജെ.ജെ.എം. പ്രോജക്ട് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍, പ്രോജക്ട് ഓഫീസര്‍ പി.വി.ജോര്‍ജ് പുരയിടം, എ.ബി. സെബാസ്റ്റ്യന്‍,ഗ്രാമ പഞ്ചായത്തംഗങ്ങളായ പുന്നൂസ്  തൊടുകയില്‍, സജോ പൂവത്താനി, ബിജു ജേക്കബ്, ബിന്ദു ശശികുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കരാറിന്റെ ഔപചാരികമായ കൈമാറ്റ കര്‍മ്മം തിടനാട്ടില്‍ പ്രസിഡന്റ് വിജി ജോര്‍ജ് വെള്ളൂക്കുന്നേലും കരൂരില്‍ പ്രസിഡന്റ് മഞ്ജു ബിജുവും നിര്‍വ്വഹിച്ചു. തിടനാട്ടില്‍ സെക്രട്ടറി രാജേഷ് കുമാര്‍ ആര്‍, മെമ്പര്‍മാരായ സ്‌കറിയാ പൊട്ടനാനിയില്‍, ഓമന രമേശ്, ബെറ്റി ബെന്നി എന്നിവരും കരൂരില്‍ സെക്രട്ടറി ബിജു എം. മാത്യൂസ്, മെമ്പര്‍മാരായ ലിന്റണ്‍ ജോസഫ്, പ്രിന്‍സ് അഗസ്റ്റ്യന്‍, സ്മിത ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments