എം.ജി. യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസ് വാദിയെ പ്രതിയാക്കുകയാണെന്ന് സജി മഞ്ഞക്കടമ്പില്‍. എം.ജി. യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ- എഐഎസ്എഫ് സംഘര്‍ഷത്തിനിടയില്‍ നിമിഷ എന്ന പെണ്‍കുട്ടിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കടന്ന് പിടിക്കുകയും, ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും, ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കൃത്യമായി ബോധ്യപ്പെട്ടിട്ടും പോലീസ് വാദിയെ പ്രതിയാക്കിയിരിക്കുന്നത് ആരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. ജനാധിപത്യപരമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ അവകാശത്തെ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഗുണ്ടായിസത്തിലൂടെ തടയുന്ന എസ്എഫ്‌ഐ നിലപാട് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് സജി അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകള്‍ ഗുണ്ടാ സങ്കേതമായി മാറിയിരിക്കുകയാണെന്നും, പഠനം കഴിഞ്ഞ് വര്‍ഷങ്ങളായി ഹോസ്റ്റലില്‍ തമ്പടിച്ച് കിടക്കുന്നവരാണ് അക്രമത്തിന് നേതൃത്വം കൊടുക്കുന്നതെന്നും, യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ അനധികൃതമായി താമസിക്കുന്നവരെ പുറത്താക്കണമെന്നും, കാമ്പസില്‍ സമാധന അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിന് അധികൃതര്‍ തയാറാകണമെന്നും സജി അവശ്യപ്പെട്ടു.
0 Comments