Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി


പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠി വിദ്യാര്‍ത്ഥിനിയെ കഴുത്തറത്തു കൊലപ്പെടുത്തി. ഉച്ചയ്ക്ക് സപ്ലിമെന്ററി പരീക്ഷയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം. തലയോലപ്പറമ്പ് സ്വദേശിനി നിതിനമോള്‍ മോള്‍ ആണ് മരിച്ചത്.

കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജു എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രണയം നിരസിച്ചതാണ് കാരണമെന്നാണ് വിവരം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു. 

പ്രതിയെ പാലാ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം മരിയന്‍ മെഡിക്കല്‍ സെന്ററില്‍.  Bachelor of Vocational Studies (B.Voc) Food Processing Technology ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് എത്തിയതായിരുന്നു ഇരുവരും. സ്റ്റേഡിയത്തിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്തുവച്ചായിരുന്നു അക്രമം.






Post a Comment

0 Comments