Breaking...

9/recent/ticker-posts

Header Ads Widget

'നവഭാരതം നരേന്ദ്രഭാരതം' സന്ദേശ പദയാത്ര നടത്തി



ഭാരതീയ ജനത ഒ ബി സി മോര്‍ച്ചയുടെ നേതൃത്വത്തില്‍ 'നവഭാരതം നരേന്ദ്രഭാരതം' സന്ദേശ പദയാത്ര നടത്തി. പ്രദാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജനകീയ കേന്ദ്രപദ്ധതികളുടെ പ്രചരണാര്‍ത്ഥമാണ് നാഗമ്പടം മുതല്‍ ഗാന്ധിസ്‌ക്വയര്‍ വരെ  പദയാത്ര നടത്തിയത്. ഗാന്ധിസ്‌ക്വയറില്‍ നടന്ന സമാപന യോഗം ഒ ബി സി മോര്‍ച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രവിന്ദ്രനാഥ് വാകത്താനത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അഡ്വ: നോബിള്‍മാത്യു മാത്യു മുഖ്യ പ്രഭാഷണം നടത്തി. എന്‍. ഹരി, അരുണ്‍ പ്രകാശ്, ജയപ്രകാശ് വാകത്താനം, സുരാജ് നട്ടാശ്ശേരി, സി ആര്‍ രാധാകൃഷ്ണന്‍, രജീവ് പാല, മധുപൂഞ്ഞാര്‍, അരുണ്‍ തിലക് ,സനീഷ് ഗോപി ,ജയപ്രകാശ് കൂരോപ്പട എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments