പാലാ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബസ് ടെര്‍മിനലും, ഷോപ്പിംഗ് കോംപ്ലക്‌സും പ്രവര്‍ത്തന സജ്ജമാക്കാന്‍ വൈകുന്നതായി ആക്ഷേപം. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് വരുമാനം വര്‍ധിപ്പിക്കാനുപകരിക്കുന്ന ഷോപ്പിംഗ് കോപ്ലക്‌സിന്റെ പ്രവര്‍ത്തനമാണ് വൈകുന്നത്. ബസ് ടെര്‍മിനലിന്റേയും, ഷോപ്പിംഗ് കോംപ്ലക്‌സിന്റേയും പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കിയതായി മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു.
0 Comments