സേവാഭാരതി കിടങ്ങൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നവീകരിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം നടന്നു. പുന്നാനാപള്ളിയില്‍ ഹരിയുടെ കുടുംബത്തിനാണ് വീട് നവീകരിച്ച് നല്കിയത്. സേവാഭാരതി പ്രസിഡണ്ട് കെ എന്‍ പ്രദീപ് കുമാര്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. കിടങ്ങൂര്‍ ക്ഷേത്രം ദേവസ്വം ഹാളില്‍ നടന്ന ചടങ്ങില്‍ ദേവസ്വം മാനേജര്‍ എന്‍ പി ശ്യാംകുമാര്‍ അധ്യക്ഷനായിരുന്നു. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ കൃഷ്ണന്‍ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. സേവാഭാരതി രക്ഷാധികാരി ഡോ. ബി വേണുഗോപാല്‍ , പി കെ വി വനിത ലൈബ്രറി രക്ഷാധികാരി എന്‍ എസ് ഗോപാലകൃഷ്ണന്‍, ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ് കെ വി പ്രസാദ് കുമാര്‍, പി മഹേഷ് , പി ബി സജി തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments