Breaking...

9/recent/ticker-posts

Header Ads Widget

റോഡിലെ വെള്ളക്കെട്ടില്‍ കടത്തുവളളമിറക്കി പ്രതിഷേധം



റോഡിലെ വെള്ളക്കെട്ടില്‍ കടത്തുവളളമിറക്കി പ്രതിഷേധം. തിരുവഞ്ചൂര്‍. അയര്‍ക്കുന്നം, മണര്‍കാട് എന്നി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നരിമറ്റം -കോട്ടമുറി റോഡാണ് സഞ്ചാരയോഗ്യമല്ലാതായത്. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന്  സ്ഥലം എം.എല്‍.എ.യും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം  അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റിയും, വാര്‍ഡ് കമ്മിറ്റിയും ചേര്‍ന്ന്  റോഡിലെ വെള്ളക്കെട്ടില്‍ വള്ളമിറക്കി പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഗിരീഷ്  താഴത്തേല്‍ അധ്യക്ഷത വഹിച്ചു മണ്ഡലം വര്‍ക്കിംഗ് പ്രസിഡണ്ട് റെനി വള്ളിക്കുന്നേല്‍, ശാന്തി, അഭിലാഷ് തെക്കേതില്‍, രാജേഷ് മൂലയില്‍ , രാജു കുഴിവേലി, അമല്‍ ചാമക്കാല, അരുണ്‍. കെ അലക്‌സ് വാടാമറ്റം, അഖില്‍ കുഴിവേലി, ആശിഷ് സാബു, മനീഷ് പൂവത്തുങ്കല്‍,  സുജിത്ത്, രാഹുല്‍ എം.ആര്‍, അര്‍ജുന്‍, അരുണ്‍ പിഎം, വിഷ്ണു ദാസ്, അക്ഷയ്  തുടങ്ങിയവര്‍ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കി.




Post a Comment

0 Comments