Breaking...

9/recent/ticker-posts

Header Ads Widget

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് മുന്‍ മന്ത്രി കെ സി ജോസഫ്.



സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് മുന്‍ മന്ത്രി കെ സി ജോസഫ്. പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. പ്രളയക്കെടുതി നേരിട്ടവര്‍ക്ക് സഹായം നല്‍കാന്‍ കഴിയാത്ത സര്‍ക്കാര്‍ കോടികള്‍ ചെലവ് വരുന്ന പദ്ധതി നടപ്പാക്കാന്‍ കടുംപിടുത്തം നടത്തുന്നത് എന്തിനെന്നും ജോസഫ് ചോദിച്ചു. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറണമെന്നും പാരിസ്ഥിതിക ആഘാതം കണക്കിലെടുക്കാതെ ജനങ്ങളെ ആശങ്കയിലാക്കിക്കൊണ്ട് പദ്ധതി നടപ്പാക്കാനുള്ള നീക്കം നിയമസഭ ചര്‍ച്ച ചെയ്തു  ഉപേക്ഷിക്കണമെന്നും സമാന്തര മാര്‍ഗങ്ങള്‍ കാണണമെന്നും കെസി ആവശ്യപ്പെട്ടു.




Post a Comment

0 Comments