ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 ാമത് ജന്മദിനത്തിന്റെ ഭാഗമായി സ്വച്ച് ഭാരത് സേവ സമര്‍പ്പണ് അഭിയാന്‍ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ വിദ്യാധിരാജ സ്‌കൂളും പരിസരവും ശുചീകരിച്ചു. മണ്ഡലം പ്രസിഡന്റ് കെ ജി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആന്റണി അറയില്‍, മഹേഷ് രാഘവന്‍, രേണു മധു, അഡ്വക്കറ്റ് മണികണ്ഠന്‍, ബിന്ദു ഹരികുമാര്‍, ഷിന്‍ ഗോപാല്‍, ജോസഫ് പട്ടിത്താനം തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments