എറ്റുമാനൂര്‍ ബി.ആര്‍.സി യില്‍ മാനവികം സോഷ്യല്‍ സര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ ടി.ഡി ചാക്കോ അനുസ്മരണ സമ്മേളനം നടന്നു. മന്ത്രി വിഎന്‍ വാസവന്‍ യോഗം ഉത്ഘാടനം ചെയ്തു. മാനവികം സമാഹരിച്ച സ്മാര്‍ട്ട്‌ഫോണുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു. മാനവീകം ചാരിറ്റി പ്രൊജക്ട് ചെയര്‍മാന്‍ ഗണേഷ് എറ്റുമാനൂര്‍ അദ്ധ്യക്ഷ നായിരുന്നു. മാനവികം സെക്രട്ടറി കെ.എസ് മാത്യു, വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ: ഷാജി ജോസഫ് , വ്യാപാരി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.എസ് ബിജു.,നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ: എസ്.ബീന, ബ്ലോക്ക്പ്രോജക്ട് കോ-ഓഡിനേറ്റര്‍ സുജ എം. മാനവികം വൈസ് ചെയര്‍മാന്‍ ലില്ലി ജോസ് , മാനവീകം ചാരിറ്റി പ്രോജക്ട് അംഗം എം എം കുര്യച്ചന്‍ , ട്രഷറര്‍ രഞ്ജിത വാദ്ധ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments