തെള്ളകം പാടശേഖരത്ത് പാടം നികത്താന്‍ ഇട്ട മണ്ണ് നീക്കം ചെയ്യണമെന്ന് റവന്യൂ വകുപ്പ് ഉത്തരവ്. സ്വകാര്യവ്യക്തി അനധികൃതമായി നെല്‍വയല്‍ നികത്തിയതിനെതിരെ 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപകാരം ആണ് നടപടി. നെല്‍വയലില്‍, നിയമം ലംഘിച്ച് നിക്ഷേപിച്ച നാനൂറിലധികം ലോഡ് വരുന്ന മണ്ണ് നീക്കം ചെയ്യണമെന്നാണ് ഉത്തരവ് . നെല്‍വയലില്‍ മണ്ണിട്ട് നികത്തുന്ന തോടെ പാരിസ്ഥിതിക പ്രശ്‌നവും കൃഷി നാശത്തിനും കാരണമാകും എന്നും ചൂണ്ടിക്കാട്ടി പേരൂര്‍ പാടശേഖരസമിതി പ്രസിഡന്റ് മോന്‍സി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി . കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പേരൂര്‍ വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, ഡെപ്യൂട്ടി കളക്ടര്‍ തുടങ്ങിയവര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് റവന്യൂ അധികൃതര്‍ അനധികൃത നെല്‍വയല്‍ നികത്തലിനെതിരെ നടപടി സ്വീകരിച്ചത്. സ്വകാര്യവ്യക്തി സ്വന്തം ചിലവില്‍ അടിയന്തരമായി മണ്ണ് നീക്കം ചെയ്തു നെല്‍വയല്‍ പൂര്‍വസ്ഥിതിയില്‍ ആക്കണം എന്നാണ് നിര്‍ദേശം.
0 Comments