കോട്ടയം ജില്ലയില്‍ ബിജെപിയുടെ പ്രവര്‍ത്തനം ബൂത്ത് തലത്തില്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയിലെ 54 ാം നമ്പര്‍ ബൂത്ത് സമ്മേളനം ബിജെപി ദേശിയ ജനറല്‍ സെക്രട്ടറി ഡി പുരന്ദ്രേശ്വരി ഉദ്ഘാടനം ചെയ്തു. അനൂപ് പിഷാരടി അധ്യക്ഷനായിരുന്നു. ബിജെപി കേരള പ്രഭാരി സിപി രാധാകൃഷ്ണന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍, അഡ്വ. സുധീര്‍, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ന്യൂനപക്ഷമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു, ശ്രീജിത് കൃഷ്ണ, റീബ വര്‍ക്കി, മഹേഷ് രാഘവന്‍, നാരായണ പിഷാരടി, വിഷ്ണു ജി തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments