ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് ബിജു ആവശ്യപ്പെട്ടു. ആചാരങ്ങള്‍ പാലിച്ചാണ് ശബരിമല തീര്‍ഥാടനം നടത്തേണ്ടത് എന്നിരിക്കെ പരമ്പരാഗത കാനനപാത യാത്രയ്ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത് ഗുരുതരമായ അയ്യപ്പ നിന്ദയാണ്. കാനന പാത യാത്ര വിലക്ക് തുടരുന്ന പക്ഷം ധനുമാസം ഒന്നാം തീയതി ഡിസംബര്‍ 16 ന് നിരോധനം ലംഘിച്ച് അയ്യപ്പ ഭക്ത സമൂഹം പരമ്പരാഗത കാനനപാതയിലൂടെ ശബരീശ ദര്‍ശനത്തിനായി യാത്ര തിരിക്കുമെന്ന് ഇ. എസ്. ബിജു പറഞ്ഞു. ശബരിമല ആചാരലംഘനം അവസാനിപ്പിക്കുക, കാനനപാത യാത്ര നിരോധനം പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഹലാല്‍ ശര്‍ക്കര കമ്പനിയെ കരിംമ്പട്ടികയില്‍ ഉള്‍പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു് എരുമേലി ദേവസ്വം ഓഫീസിനു മുന്‍പില്‍ ഹിന്ദുഐക്യവേദി യുടെ നേതൃത്വത്തില്‍ അയ്യപ്പഭക്തര്‍ നടത്തിയ ധര്‍ണയും , നാമജപ യജ്ഞവും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഈ. എസ്. ബിജു. ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്.മനോജ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ യു ശാന്തകുമാര്‍, സംസ്ഥാന സെക്രട്ടറി ബിന്ദു മോഹനന്‍, പ്രൊഫസര്‍ ഹരിലാല്‍, സി എസ് നാരായണന്‍ കുട്ടി, ക്യാപ്റ്റന്‍ വിക്രമന്‍നായര്‍, പി. എസ് സജു, വി. സി. അജികുമാര്‍, അനിത ജനാര്‍ദ്ദനന്‍, സിന്ധു ജയചന്ദ്രന്‍, മീനച്ചില്‍ താലൂക്ക് ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍, സി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments