ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഏറ്റുമാനൂര്‍ ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് തയ്യല്‍ യൂണിറ്റ് തുടങ്ങുന്നതിനായാണ് ബിരിയാണി ചലഞ്ചിലൂടെ ഫണ്ട് സമാഹരണം നടത്തിയത്. റോയല്‍ കേറ്ററേഴ്‌സിന്റെ സഹകരണത്തോടെ ആയിരം ബിരിയാണികളാണ് തയ്യാറാക്കി നല്‍കിയത്. അയര്‍ക്കുന്നം, ഏറ്റുമാനൂര്‍, അതിരമ്പുഴ, കിടങ്ങൂര്‍, നീണ്ടൂര്‍, കടപ്ലാമറ്റം എന്നിവിടങ്ങളിലെ 57 സ്‌കൂളുകളിലെ അധ്യാപകരും കുട്ടികളുമാണ് ബിരിയാണി ചലഞ്ചില്‍ സഹകരിച്ചത്. എഇഒ ശ്രീജ പി ഗോപാല്‍, ബിപിസി ആശ ജോര്‍ജ്ജ്, സിആര്‍സി കോഓര്‍ഡിനേറ്റര്‍ യു ഡി ബിനു, ജോഷി തോമസ്, എം യു സുബൈര്‍, ജോമോള്‍, ശ്രീജ, ദാസ്, ശരണ്യ, റോബിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments