Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കൽ ഭാഗത്ത് മീനച്ചിലാറ്റില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിനെ കിടങ്ങൂർ SHO ബിജു KR ഉം സംഘവും ചേർന്ന് രക്ഷപെടുത്തി.




                              



            ചേര്‍പ്പുങ്കൽ ഭാഗത്ത് മീനച്ചിലാറ്റില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിനെ കിടങ്ങൂർ SHO ബിജു KR ഉം സംഘവും ചേർന്ന് രക്ഷപെടുത്തി. കൊടുങ്ങൂർ സ്വദേശി പാറേമാക്കൽ ജിജിയുടെ മകൻ ആഫിക് (25) നെ ആണ് രക്ഷപെടുത്തിയത്. ചേർപ്പുങ്കൽ പള്ളിയിൽ വന്നതിനു ശേഷം കടവിലിറങ്ങിയ യുവാവ് നടയിൽ നിന്ന് മീനച്ചിലാറ്റിലേക്ക് വീഴുകയാണ് ഉണ്ടായതെന്ന് കരുതുന്നു. വൈകിട്ട് ആറരയോടെയാണ് ഒരാള്‍ ആറ്റിലൂടെ ഒഴുകി പോകുന്നതായി ആറ്റില്‍ ചൂണ്ടയിട്ടിരുന്നവര്‍ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസും പാലായില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും എത്തി തിരച്ചില്‍ ആരംഭിച്ചു. തുടക്കത്തിൽ ചെമ്പിളാവ് പാലം വരെയുള്ള ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒഴുക്കില്‍പ്പെട്ടയാളെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിനൊടുവിൽ ആണ്  മീനച്ചിലാറ്റിലേക്ക് വീണ് കിലോമീറ്ററുകളോളം ഒഴുക്കിൽപ്പെട്ട് നീങ്ങിയ യുവാവിനെ രക്ഷപെടുത്തിയത്. കിടങ്ങൂർ SHO ബിജു KR, എസ് ഐ കുര്യൻ മാത്യു, എ.എസ്.ഐ ജയചന്ദ്രൻ , സുരേഷ്, സുനിൽകുമാർ എം.ജി, ജിതേഷ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത്.  




Post a Comment

0 Comments