ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ അതിദരിദ്രരുടെ കണക്കെടുപ്പ് നടന്നു. നഗരസഭയിലെ 35 വാര്‍ഡുകളില്‍ പരിശോധന നടന്നു. 10 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. സര്‍ക്കാര്‍ മാര്‍ഗ രേഖയുടെ അടിസ്ഥാനത്തില്‍ നിലവില്‍ തയ്യാറാക്കിയിട്ടുള്ള ലിസ്റ്റില്‍ നിന്ന് അംഗസംഖ്യ കുറയാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അംഗന്‍വാടി ജിവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
0 Comments