Breaking...

9/recent/ticker-posts

Header Ads Widget

കേരള രക്ഷായാത്ര സംഘടിപ്പിക്കുന്നു


പരിസ്ഥിതി സംരക്ഷണ ദൗത്യസേനയുടെ നേതൃത്വത്തില്‍ കേരള രക്ഷായാത്ര സംഘടിപ്പിക്കുന്നു. പരിസ്ഥിതി നാശത്തിനെതിരെയുള്ള സന്ദേശവുമായി പാലാ മുതല്‍ വൈക്കം വരെ നടത്തുന്ന യാത്രയുടെ ഉദ്ഘാടനം പാലാ നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു. പാലാ ടൗണ്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന യോഗത്തില്‍ പി കെ രതീഷ്‌കുമാര്‍ അധ്യക്ഷനായിരുന്നു. ദൗത്യസേന സംസ്ഥാന പ്രസിഡന്റ് വിജീഷ് നെടുമ്പ്രക്കാട് ആമുഖ പ്രഭാഷണം നടത്തി. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജി , ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈക്കത്ത് നടന്ന സമാപന സമ്മേളനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments