സ്ത്രീശാക്തീകരണ രംഗത്ത് കേരളം മുന്നേറുമ്പോള്‍ അമേരിക്കയിലും മലയാളി വനിത കരുത്ത് തെളിയിക്കുന്നു. പുരുഷന്‍മാരുടെ കുത്തകയായിരുന്ന ട്രക്ക് ഡ്രൈവിംഗില്‍ പരിശീലനം നേടി ലൈസന്‍സ് എടുത്ത ആദ്യ മലയാളി വനിതയാവുകയാണ് അനു ടിറ്റോ. മൂവാറ്റുപുഴ വാഴക്കുളം ആവോലി തെക്കേടത്ത് ടിറ്റോയുടെ ഭാര്യയാണ് അനു. ട്രക്ക് ഡ്രൈവറായ ടിറ്റോയുടെ പ്രചോദനം മൂലമാണ് ബിടെക് ബിരുദധാരിയായ അനു ട്രക്ക് ഡ്രൈവിംഗില്‍ പരിശീലനം നേടിയത്. മലയാളി പെണ്‍കരുത്തിന്റെ പ്രതീകമായി ട്രക്കോടിക്കുന്ന അനുവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മലയാളി സംഘടനകള്‍ അനുമോദനവുമായെത്തി. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് അനുവും ടിറ്റോയും താമസിക്കുന്നത്.
0 Comments