ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടന്ന വനിത ചിത്രകലാ ക്യാമ്പ് സമാപിച്ചു. സ്ത്രീ സമത്വ ആശയപ്രചാരണത്തിനായി നടത്തിയ പരിപാടിയുടെ സമാപനസമ്മേളനം ചലച്ചിത്ര താരം മിയ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി അധ്യക്ഷയായിരുന്നു. പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ പികെ ജയശ്രീ, പോലീസ് ചീഫ് ഡി ശില്‍പ, അക്കാഡമി ചെയര്‍മാന്‍ നേമം പുഷ്പരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിച്ചു. വൈക്കം വിജയലക്ഷ്മി, സബിത ജയരാജ്, അക്ഷരമുത്തശി കുട്ടിയമ്മ, ഭവാനി ചെല്ലപ്പന്‍, രശ്മി മോഹന്‍ തുടങ്ങിയവരെയാണ് ആദരിച്ചത്.
0 Comments