Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ 2 അയ്യപ്പഭക്തര്‍ മരിച്ചു


മുണ്ടക്കയം കുട്ടിക്കാനം റൂട്ടില്‍ പെരുവന്താനത്ത് വാഹനാപകടത്തില്‍  2 അയ്യപ്പഭക്തര്‍ മരണമടഞ്ഞു. 3 വാഹനങ്ങള്‍ കൂട്ടിയിച്ചാണ് അപകടം. ആന്ധ്ര സ്വദേശികളായ ആദിനാരായണന്‍, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്. 


അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കാറിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്. ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവര്‍  പുറത്തിറങ്ങി സംസാരിക്കവെ മറ്റൊരു തീര്‍ത്ഥാടകവാഹനം പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു. 






എതിരെ വന്ന ലോറിയില്‍ ഇടിക്കാതെ വെട്ടിക്കുന്നതിനിടയിലാണ് ബസ് ട്രാവലറില്‍ ഇടിച്ചത്. വാഹനത്തിന് മുന്നില്‍ സംസാരിച്ചുനിന്നവരാണ് വാഹനത്തിനും മതിലിനും ഇടയില്‍പെട്ട് മരിച്ചത്. 







Post a Comment

0 Comments