മാഞ്ഞൂര്‍-കാണക്കാരി പഞ്ചായത്തുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലധികം പോളിംഗ്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയായിരുന്നു പോളിംഗ്. വോട്ടെണ്ണല്‍ ബുധനാഴ്ച നടക്കും.
കളരിപ്പടി ( വാർഡ് 9)യിൽ 72.85 ശതമാനമാണ് പോളിംഗ്. 1326 വോട്ടർമാരിൽ 966 പേർ വോട്ടു ചെയ്തു. ഇതിൽ 480 പുരുഷന്മാരും 486 സ്ത്രീകളുമുൾപ്പെടുന്നു.
മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് മാഞ്ഞൂർ സെൻട്രലിൽ (വാർഡ് 12) 73.79 ആണ് പോളിംഗ് ശതമാനം. 1656 വോട്ടർമാരിൽ 1222 പേർ വോട്ടു ചെയ്തു. ഇതിൽ 594 സ്ത്രീകളും 628 പുരുഷന്മാരും ഉൾപ്പെടുന്നു.
0 Comments