കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ല സമ്മേളനം പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് നവാസ് അധ്യക്ഷനായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം കെ ഗോവിന്ദന്‍ സംഘടന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ബി റെജി ജില്ലാസമ്മേളന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഫിലിപ്പ് കെ ജോബി , ബിജു എം റ്റി, ബിനു വി കല്ലേപ്പള്ളി, അനീഷ് പി കെ, ജ്യോതികുമാര്‍, സി ആര്‍ സുധീര്‍, പ്രവീണ്‍ മോഹന്‍, പി എസ് സിബി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി റ്റി ബി റോഡില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നിരവധി സിഒഎ പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നു.
0 Comments