കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാശ്രയസംഘ മഹോത്സവം ഡിസംബര്‍ 28 മുതല്‍ 31 വരെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. സ്വാശ്രയസംഘ മഹോത്സവത്തിന്റെ ലോഗോ പ്രകാശനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വ്വഹിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി, കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയ പുത്തന്‍പുരയില്‍, ബബിത റ്റി, സിജോ തോമസ്, ജെസില്‍, ഷൈല തോമസ് എന്നിവര്‍ പങ്കെടുത്തു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്വാശ്രയ സംഘാംഗങ്ങള്‍ പങ്കെടുക്കുന്ന സ്വാശ്രയസംഘ മഹോത്സവത്തില്‍ വിജ്ഞാനവും, വിനോദവും പകരുന്ന നിരവധി പരിപാടികളാണ് അണിയിച്ചൊരുക്കുന്നത്.
0 Comments