ഓണംതുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. രാവിലെ 9-നും, 10-നുമിടയില്‍ നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മേല്‍ശാന്തി പോടൂര്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരി സഹകാര്‍മ്മികനായിരുന്നു. ഡിസംബര്‍ 8ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അനുഷ്ഠാന കലകളും, ഇതര കലാപരിപാടികളും ഉള്‍പ്പെടുത്തിയാണ് ഉത്സവാഘോഷങ്ങള്‍ നടക്കുന്നത്.
0 Comments