ആര്‍പ്പൂക്കര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നവീകരിച്ച ഊട്ടുപുരയുടെ സമര്‍പ്പണം നടന്നു. ഭക്തജനങ്ങളുടെ സഹകരണത്തോടെ ഒരു കോടിയോളം രൂപ ചെലവിട്ടാണ് ഊട്ടുപുര, കൂത്തമ്പലം, കുളം, കുളപ്പുര മാളിക എന്നിവ നവീകരിച്ചത്. സമര്‍പ്പണകര്‍മം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപന്‍, ദേവസ്വം ബോര്‍ഡ് അംഗം പി.എന്‍ തങ്കപ്പന്‍, ചീഫ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് മനോജ് ശങ്കര്‍, പി.ആര്‍ കാര്‍ത്തികേയന്‍, എം.കെ റജിമോന്‍, ടി ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments