തടിയില്‍ തീര്‍ത്ത ഈടുറ്റതും മനോഹരവുമായ ഫര്‍ണിച്ചറുകളുടെ വിപുലമായ ശേഖരവുമായി അജില്‍ ഫര്‍ണിച്ചര്‍ പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാലാ പുത്തന്‍പള്ളിക്കുന്ന് കെ.എം മാണി ബൈപാസ് റോഡിലെ സാന്‍ജിയോ കോംപ്ലക്‌സിലാണ് പുതിയ ഷോറൂം പ്രവര്‍ത്തിക്കുന്നത്. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വ്യാപാര വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍, അലക്‌സ് സെബാസ്റ്റ്യന്‍ ഈരൂരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 34 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായാണ് അജില്‍ ഫര്‍ണിച്ചര്‍ പാലായില്‍ പ്രവര്‍ത്തിക്കുന്നത്. കസേര, കട്ടില്‍, ഡൈനിംഗ് ടേബിള്‍, തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. പ്രമുഖ കമ്പനികളുടെ ബെഡുകള്‍ ഷോറൂമില്‍ നിന്നും മിതമായ നിരക്കില്‍ ലഭിക്കും
0 Comments