സ്റ്റേജ് പ്രോഗ്രാമുകളുടെ അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ അണിയറക്കൂട്ടം സ്റ്റേജ് ടെക്‌നിക്കല്‍ വര്‍ക്കേഴ്‌സ് സെന്ററിന്റെ കോട്ടയം ജില്ലാ സമ്മേളനം പാലായില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് കവിയൂര്‍ വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവരാജ് പെരുമ്പാവൂര്‍ അദ്ധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ശശി പാലോത്ത്, ബിനു കൊറ്റമം, സുനില്‍ മണിമല, ബെന്നി മേലുകാവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നിവയും നടന്നു.
0 Comments