അയര്‍ക്കുന്നം പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് രശ്മി മോഹന്‍ രാഷ്ട്രപതിയില്‍ നിന്നും ഭിന്നശേഷി ശാക്തീകരണ പുരസ്ക്കാരം ഏറ്റുവാങ്ങി. കേന്ദ്ര സമൂഹിക നീതി മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് രശ്മി മോഹന് ലഭിച്ചത്. ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങിലാണ് പുലിയന്നൂര്‍ സ്വദേശിയായ രശ്മി മോഹന് രാഷ്ട്രപതി അവാര്‍ഡ് സമ്മാനിച്ചത്. മൂന്നാം വയസ്സില്‍ സംസാരശേഷിയും ശ്രവണശേഷിയും നഷ്ടപ്പെട്ട രശ്മി മോഹന്‍ സ്വന്തം ഇച്ഛാശക്തികൊണ്ട് ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കിയാണ് മികവു തെളിയിച്ചത്. സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്സ്‌കാരവും രശ്മി മോഹന് ലഭിച്ചിരുന്നു. ഡെഫ് വുമണ്‍സ് ഫോറത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് രശ്മി മോഹന്‍. മാദ്ധ്യമ പ്രവര്‍ത്തകനായ അനില്‍കുമാറിന്റെ ഭാര്യയായ രശ്മി തെക്കുംമുറി കീടഞ്ചേരില്‍ മോഹന്റേയും, രാധാമണിയുടേയും മകളാണ്.
0 Comments