വാട്ടര്‍ അതോറിറ്റി ഓഫീസിലേയ്ക്ക് കുപ്പികളില്‍ കുടിവെള്ളവുമായി ബിഡിജെഎസിന്റെ സമരം. പാലാ ജൂബിലി തിരുനാള്‍ ദിവസമായ ബുധനാഴ്ച പാലാ ടൗണിലും പരിസരങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ നിലച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ജലവിതരണം നിലച്ചതിനെ തുടര്‍ന്ന് ടൗണ്‍ സ്റ്റാന്‍ഡിലെ കംഫര്‍ട് സ്റ്റേഷന്‍ അടച്ചിടുകയും 100 കണക്കിനാളുകള്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് സൗകര്യമില്ലാതെ വലയുകയും ചെയ്തിരുന്നു. വാട്ടര്‍ അതോറിറ്റിയും നഗരസഭാ അധികാരികളും പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ബിഡിജെഎസ് കോട്ടയം ജില്ലാ സെക്രട്ടറി കെപി സന്തോഷ് പറഞ്ഞു. കുപ്പികളില്‍ കുടിവെള്ളവുമായി സമരക്കാരെത്തിയെങ്കിലും ഏറ്റെടുക്കാന്‍ അധികൃതര്‍ വിസമ്മതിച്ചതോടെ ബിഡിജെഎസ് പ്രവര്‍ത്തകര്‍ വെള്ളം വാട്ടര്‍ അതോറിറ്റി ഓഫീസ് കവാടത്തില്‍ ഒഴുക്കി പ്രതിഷേധിച്ചു. നി.മണ്ഡലം പ്രസിഡന്റ് കെഎന്‍ രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. സന്തോഷ് എം പാറയില്‍, വിമല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments