Breaking...

9/recent/ticker-posts

Header Ads Widget

ബിജെപി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി



ബിജെപി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ സംസ്ഥാനവും പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സായാഹ്ന ധര്‍ണ്ണ നടത്തി. പ്രതിഷേധ ധര്‍ണ്ണ ബിജെപി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ബിജുകുമാര്‍ ഉദ്ഘാടനം ചെയ്തു. പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാതെ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും അത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പാലാ ളാലം പാലം ജംഗ്ക്ഷനില്‍ നടന്ന ധര്‍ണ്ണയില്‍ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം എന്‍.കെ ശശികുമാര്‍, മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് രണ്‍ജിത്ത് ജി.മീനാഭവന്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതിയംഗം സുമിത്ത്‌ജോര്‍ജ്, കര്‍ഷകമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, മണ്ഡലം ഭാരവാഹികളായ ദീപു സി.ജി., ശുഭ സുന്ദര്‍രാജ്, ഗിരിജ ജയന്‍, ജയരാജു, മിനി അനില്‍  തുടങ്ങിയവര്‍ പ്രതിഷേധ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments