Breaking...

9/recent/ticker-posts

Header Ads Widget

വനിതാ ഗുമസ്തക്കെതിരെ കയ്യേറ്റ ശ്രമം.



പാലായില്‍ വനിതാ ഗുമസ്തക്കെതിരെ കയ്യേറ്റ ശ്രമം. പാലാ കുടുംബകോടതി ഗുമസ്ത റിന്‍സിക്കെതിരെയാണ് കയ്യേറ്റ ശ്രമം നടന്നത്. വിവാഹ മോചന കേസുമായി ബന്ധപ്പെട്ടാണ് സംഭവം. പൂഞ്ഞാര്‍ സ്വദേശിനിയുടെയും തലയോലപറമ്പ് സ്വദേശിയുടെയും വിവാഹ മോചനവുമായി ബന്ധപ്പെട്ട കേസിലാണ് കയ്യേറ്റ ശ്രമം നടന്നത്. പെണ്‍വീട്ടുകാര്‍ക്ക് കോടതി നിര്‍ദ്ദേശം കൈമാറാന്‍ എത്തിയ വനിതാ ഗുമസ്തയെ പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും ചേര്‍ന്നാണ് അക്രമിച്ചത്. കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കാനും തിരിച്ചറില്‍ കാര്‍ഡ് കൈക്കാലാക്കാനും ശ്രമം നടത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ അച്ഛന്‍ ജെയിംസ് , സഹോദരന്‍ നിഹാല്‍ എന്നിവര്‍ വനിതാ ഗുമസ്തയെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.




Post a Comment

0 Comments