Breaking...

9/recent/ticker-posts

Header Ads Widget

കളരിയാമ്മാക്കല്‍ കടവില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി



മീനച്ചില്‍ നദീസംരക്ഷണ സമിതിയുടെയും പാലാ അല്‍ഫോന്‍സ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ കളരിയാമ്മാക്കല്‍ കടവില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കളരിയാമ്മാക്കല്‍ പാലത്തിനോട് ചേര്‍ന്ന് മാലിന്യ കൂമ്പാരം രൂപപ്പെടുന്ന സാഹചര്യത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ശുചീകരണം നടക്കുന്നത്. മാണി സി കാപ്പന്‍ എം എല്‍ എ യും നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയും കളരിയാമ്മാക്കല്‍ കടവിലെത്തി ആശംസകള്‍ അര്‍പ്പിച്ചു. എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ ഡോ. സിമിമോള്‍ സെബാസ്റ്റിയന്‍ , ഡോ. മറിയാമ്മ മാത്യു , നിരുപമ എലിസബത്ത്, രവി പാലാ, സിബി റീജന്‍സി, രമേഷ് കിടങ്ങൂര്‍, ജയേഷ് ജോര്‍ജ്ജ് , മനോജ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments