സ്‌പൈന്‍ ഇന്‍ജ്വേര്‍ഡ് പേഴ്‌സണ്‍സ് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണം സംഘടിപ്പിച്ചു. സംസ്ഥാന കൂട്ടായ്മയും ബോധവല്‍ക്കരണ ശില്പശാലയും അതിരമ്പുഴയില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ജോസ് ഊരമനയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സമ്മേളനവും ബോധവല്‍ക്കരണ ശില്പശാലയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി പാലിയേറ്റിവ് കെയര്‍ മെഡിക്കല്‍ ആഫീസര്‍ ഡോ. ആശ പി. നായര്‍, ഷാജി ജോസഫ്, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. സുധീഷ് എന്‍, റീജ മാത്യു, ബോബി ജെയിംസ്, ജോയിന്റ് സെക്രട്ടറി ആഗസ്റ്റിന്‍ പി. ഡി, എബ്രഹാം മാത്യു , ഷീലാ റാണി എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ തൊഴില്‍ നൈപുണ്യം നേടിയവരെ ആദരിച്ചു.
0 Comments