Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസ് ക്യാൻസർ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുരസ്‌കാരം.



കാരിത്താസ് ക്യാൻസർ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഏറ്റവും മികച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റിനുള്ള ട്രിവാന്‍ഡ്രം ഓങ്കോളജി ക്ലബ്ബിന്റെ പുരസ്‌കാരം ലഭിച്ചു. ക്ലബ്ബിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുരസ്‌കാരം നല്‍കി. കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ.ബിനു കുന്നത്ത്, കാരിത്താസ് ആശുപത്രി കണ്‍സള്‍ട്ടന്റ് മാത്യു ജേക്കബ് , എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഡോ. ശശി തരൂര്‍ എം.പി യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ. ബോബന്‍ തോമസ്, ഡോ: ചന്ദ്രമോഹന്‍, ഡോ. പി.ജി.ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments