സിപിഐഎം പാലാ ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് പ്രതിനിധി സമ്മേളനം രാമപുരത്ത് കെജി രവീന്ദ്രന്‍ നഗറില്‍ നടന്നു. ശനിയാഴ്ച പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി എവി റസല്‍ നിര്‍വഹിച്ചു. പാലാ ഏരിയ സെക്രട്ടറിയായി പിഎം ജോസഫിനെ വീണ്ടും തെരഞ്ഞെടുത്തു. നിലവില്‍ പാലാ ഏരിയ സെക്രട്ടറിയായ പിഎം ജോസഫിന് അടുത്ത ഒരു ടേംകൂടി നല്കാന്‍ പ്രതിനിധി സമ്മേളനം തീരുമാനിക്കുകയായിരുന്നു. വയല സ്വദേശിയായ പിഎം ജോസഫ് സിഐടിയു നേതാവും മികച്ച സംഘാടകനുമാണ്.
0 Comments