ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സഹസ്ര കലശാഭിഷേകം നടന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രമതില്‍ക്കകത്ത് പത്യേകം സജ്ജമാക്കിയ മണ്ഡപത്തിലാണ് സഹസ്ര കലശങ്ങള്‍ ഒരുക്കിയത്. രാവിലെ 10 മണിയോടെയാണ് സഹസ്രകലശാഭിഷേക ചടങ്ങുകള്‍ നടന്നത്. ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍ പ്രകാശ്, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ എന്‍ ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
0 Comments