സിപിഐ(എം) ഏറ്റുമാനൂര്‍ ഏരിയാ സമ്മേളനം ഡിസംബര്‍ 2 മുതല്‍ 5 വരെ ഏറ്റുമാനൂരില്‍ നടക്കും. സമ്മേളനത്തിന് മുന്നോടിയായി സെമിനാര്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ചിത്ര രചനാ മത്സരം എന്നിവ നടന്നു. വ്യാഴാഴ്ച പതാക, കൊടിമരം, കപ്പി, കയര്‍, ബാനര്‍ ജാഥകള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഏറ്റുമാനൂരില്‍ എത്തും. വെള്ളിയാഴ്ച രാവിലെ 10ന് ശ്രീശൈലം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ ഡിസംബര്‍ 5ന് നടക്കുന്ന വെര്‍ച്വല്‍ പൊതു സമ്മേളനം സിപിഐ(എം) കേന്ദ്ര കമ്മറ്റിയംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. ജനകീയ പോരാട്ടങ്ങള്‍ക്ക് ദിശാബോധം പകരാനുള്ള പദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കുമെന്ന് ഏരിയ സെക്രട്ടറി കെ.എന്‍ വേണുഗോപാല്‍ പറഞ്ഞു.
0 Comments