മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലം ശുചീകരിച്ച് കൃഷിയിടമാക്കിയപ്പോള്‍ ഏത്തവാഴ കൃഷിയില്‍ മികച്ച വിളവ്. ഏറ്റുമാനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ ഏത്തവാഴ കൃഷിയിലാണ് മികച്ച വിളവ് ലഭിച്ചത്. മുന്‍പ് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങളിലാണ് നഗരസഭാ ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി കൃഷിയിറക്കിയത്. ജെഎച്ച്‌ഐ എം.ആര്‍ രാജുവിന്റെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്ജ് വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
0 Comments