ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ സഹസ്ര കലശാഭിഷേകം ഡിസംബര്‍ 7, 8 തീയതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ക്ഷേത്ര മതില്‍ക്കകത്ത് പ്രത്യേകം തയ്യാറാക്കുന്ന മണ്ഡപത്തിലാണ് സഹസ്രകലശാഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. ഭക്തജനങ്ങള്‍ക്ക് സഹസ്രകലശാഭിഷേം ദര്‍ശിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു.
0 Comments