ഡ്രൈക്ലീനിംഗ് രംഗത്ത് പുത്തന്‍ സാങ്കേതിക സംവിധാനങ്ങളുമായി ഫാബ്രികോ ലൈവ് ഡ്രൈക്ലീനിംഗ് സ്റ്റുഡിയോ പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ ഉപയോഗിച്ച് വാഷിംഗ്, ഡ്രൈക്ലീനിംഗ്, അയണിംഗ്, സ്റ്റാര്‍ച്ചിംഗ് തുടങ്ങിയവ നടത്തുന്നതിന് സ്ഥാപനത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ബാഗുകളും, ഷൂവും ക്ലീന്‍ ചെയ്യാനും സജ്ജീകരണമുണ്ട്. പാലാ ബൈപാസ് റോഡില്‍ പാലാ പുത്തന്‍പള്ളിക്ക് സമീപം പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം മാര്‍ശ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ എബ്രാഹം കൊല്ലിത്താനത്തുമലയില്‍ നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര, വ്യാപാര വ്യാസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വക്കച്ചന്‍ മറ്റത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വസ്ത്രങ്ങള്‍ തൂക്കി ഏല്‍പ്പിച്ച് 40 മണിക്കൂറിനുള്ളില്‍ അലക്കിത്തേച്ച് നല്‍കാന്‍ കഴിയുന്ന സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സ്ഥാപന ഉടമ എബ്രാഹം കള്ളിവയലില്‍ പറഞ്ഞു. ഡോര്‍ കളക്ഷന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
0 Comments