കേരളാ പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി, പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാധ്യമ സാംസ്‌ക്കാരിക സംഗമം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന്, മാധ്യമ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന നിര്‍ഭയ ശബ്ദം എന്ന വിഷയത്തെക്കുറിച്ച് എ.കെ ചന്ദ്രമോഹന്‍ സെമിനാര്‍ നയിച്ചു. ടോംസ് ചേമ്പറില്‍ നടന്ന സംഗമത്തില്‍ ഗാന്ധിദര്‍ശന്‍ വേദി മണ്ഡലം പ്രസിഡന്റ് പ്രസാദ് കൊണ്ടൂപ്പറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സതീഷ് ചൊള്ളാനി, അഡ്വ. എ.എസ് തോമസ്, കെ.ഒ വിജയകുമാര്‍, അഡ്വ. സോമസേഖരന്‍ ഇടനാട്, സുനില്‍ പാലാ, പ്രസ് ക്ലബ്ബ് സെക്രട്ടറി ജോമോന്‍ എബ്രാഹം, മീഡിയാ സെന്റര്‍ സെക്രട്ടറി സ്ഥിതപ്രജ്ഞന്‍, അഡ്വ ജയദീപ് പാറക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പത്ര-ദൃശ്യ മാധ്യമ രംഗങ്ങളില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഡിസിസി പ്രസിഡന്റ് മൊമെന്റോ നല്‍കി ആദരിച്ചു. സിനു,സിജി ജയിംസ്, ജോസ് ചെറിയാന്‍, ജോണി ജോസഫ്, സിജി ഡാല്‍മി, ജയ്‌സണ്‍ ജോസഫ്, കെ.ആര്‍ ബാബു, അനില്‍ കുറിച്ചിത്താനം, ബിബിന്‍ മാടപ്പള്ളി, റ്റി.എന്‍ രാജന്‍, തുടങ്ങിയവര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കിയത്.
0 Comments