സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും ജീ വനക്കാരും അടക്കം 14 പേർ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടർ ഊട്ടിക്കു സമീപം കൂനൂരിൽ തകർന്നു വീണു. 4 മൃതദേഹങ്ങൾ കണ്ടെത്തി. എം.ഐ 17 v 5 ഹെലികോപ്റ്ററാണ് കൂനൂരിൽ അപകടത്തിൽ പെട്ടത്. കണ്ടെത്തിയ 4 മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞു. പരിക്കേറ്റ 7 പേർ ആശുപത്രിയിൽ . ഇവർക്ക്80 % അധികം പൊള്ളലുണ്ടെന്നാണ് വിവരം. സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന് വ്യോമ സേന ഉത്തരവിട്ടു.
സൂളൂർ എയർ സ്റ്റേഷനിൽ നിന്ന് നിന്ന് വെല്ലിംഗ്ടൺ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും. പന്ത്രണ്ടരയോടെയാണ് സൂളൂരിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നത്. ഹെലികോപ്റ്റർ പറന്നുയർന്ന് അൽപസമയത്തിനകം തന്നെ ദുരന്തമുണ്ടായി.
0 Comments