പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വിവിധ സംഘടനകളുടെ കൊടിമരങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പായില്ല. ഹൈക്കോടതി നിര്‍ദേശം നടപ്പാക്കുന്നതിനായി സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഡിസംബര്‍ 22നകം ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പോഷക സംഘടനകളുടെയും കൊടിമരങ്ങള്‍ പാതയോരങ്ങളില്‍ അസൗകര്യം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി.
0 Comments