വെള്ളൂര്‍ പഞ്ചായത്തിലെ 2 കുടുംബങ്ങള്‍ക്ക് വീട് വക്കാന്‍ സ്ഥലം നല്‍കി കുഴിക്കാട്ടില്‍ കെ സി എബ്രഹാമും കുടുംബവും മാതൃകയായി. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള കുഴിക്കാട്ടില്‍ കെ സി എബ്രഹാമും ഭാര്യ സണ്ണി എബ്രഹാമും ചേര്‍ന്ന് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായാണ് സ്ഥലം നല്‍കിയത്. വെള്ളൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ബിജു കോഴിപ്പള്ളിലിന് നാല് സെന്റ് സ്ഥലവും സുമയ്യ ചതുപ്പേലിന് മൂന്നര സെന്റ് സ്ഥലവുമാണ് നല്‍കിയത്. ഇവര്‍ക്ക് ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ പെടുത്തി ഭവനം നിര്‍മ്മിച്ച് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു പറഞ്ഞു. സ്‌കൈലൈന്‍ ഇന്റര്‍നാഷണല്‍ ബില്‍ഡേഴ്‌സ് ഉടമയാണ് കെ സി എബ്രഹാം. വസ്തുവിന്റെ രേഖകള്‍ കൈമാറുന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളായ ജോണി കുരുവിള, ഐസക്ക് ജോണ്‍, അഡ്വ. ശിവന്‍ മഠത്തില്‍, എസ്തര്‍ ഐസക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments