സഹകരണ വകുപ്പ് കെയര്‍ഹോം പദ്ധതിയൂടെ നിര്‍മ്മിച്ച ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനവും, താക്കോല്‍ദാനവും തിങ്കളാഴ്ച നടക്കും. 40 കുടുംബങ്ങള്‍ക്കാണ് സുരക്ഷിത ഭവനം ലഭിക്കുന്നത്. തൃശ്ശൂര്‍ പഴയന്നൂരില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അദ്ധ്യക്ഷനായിരിക്കും. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, ഡോ. ആര്‍ ബിന്ദു തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. 10 ബ്ലോക്കുകളിലായി 40 ഫ്‌ളാറ്റുകളാണ് പദ്ധതിയിലൂടെ നിര്‍മ്മിച്ചിരിക്കുന്നത്.
0 Comments