പാരിസ്തിതിക പ്രശ്‌നങ്ങളെ തുടര്‍ന്ന്, കാട്ടിനുള്ളില്‍ കഴിഞ്ഞിരുന്ന വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് ആശങ്കാജനകമായ സാഹചര്യമാണെന്ന് ജോസ് കെ മാണി എം പി. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് തടയാന്‍ കഴിയണമെന്ന ജനങ്ങളുടെ ആവശ്യം ന്യായമാണെന്നും എം പി പറഞ്ഞു. കാട്ടിനുള്ളില്‍ കയറി വന്യമൃഗങ്ങളെ വേട്ടയാടുന്നത് തടയുന്നതിനുള്ള വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ നിയമം നാട്ടിലിറങ്ങുന്ന മൃഗങ്ങളെ തുരത്തുന്നവര്‍ക്കെതിരെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
0 Comments