ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് കോട്ടയം റസ്റ്റ് ഹൗസില്‍ വിശ്രമിച്ച മന്ത്രി വെള്ളിയാഴ്ച രാവിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ തയാറാകുന്നതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ച മന്ത്രിയെ ഡോ. വിഎല്‍ ജയപ്രകാശിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. ഡോക്ടര്‍മാര്‍ ഒരു ദിവസത്തെ വിശ്രമം നിര്‍ദേശിച്ചു. മന്ത്രി വിഎന്‍ വാസവന്‍ ആശുപത്രിയിലെത്തി മന്ത്രിയെ സന്ദര്‍ശിച്ചു.
0 Comments