കിടങ്ങൂരില്‍ ബ്ലോക്ക് സെക്രട്ടറിയടക്കം 4 പേര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് രാജി വച്ച് സിപിഐഎമ്മില്‍ ചേര്‍ന്നു. സിഐടിയു ജില്ലാ സെക്രട്ടറി റ്റി.ആര്‍ രഘുനാഥന്‍ പുതിയതായി എത്തിയവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് ജംഗ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐഎം അയര്‍ക്കുന്നം ഏരിയ സെക്രട്ടറി പി.എന്‍ ബിനു, ഏരിയ കമ്മറ്റിയംഗം ഇ.എം ബിനു, ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെഎസ് ജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി സെക്രട്ടറി ബിജു ടി ജോണ്‍, ബ്ലോക്ക് കമ്മറ്റിയംഗം ധര്‍മരാജന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് റ്റിറ്റി പട്ടിയാലില്‍, കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സന്തോഷ് കളരിക്കല്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചത്.
0 Comments